nirav

നെടുംകുന്നം: കോട്ടയം ജില്ലയിലെ സമഗ്ര ശിക്ഷാ കേരളം കറുകച്ചാൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ നിറവ് 2022 പദ്ധതി പ്രകാരം ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്ക് തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ജോ ജോസഫ് നിർവഹിച്ചു കെ.ജി ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. റിയാമോൾ റോയ്, ആതിര, സോഫി ജയിംസ് തുടങ്ങിയവർ പങ്കെടുത്തു. ഹരിതകേരളാ മിഷൻ ആർ.പി മാരായ പാർവതി എസ്. കുറുപ്പ്, ഷെഫി മോൾ ജോൺ തുടങ്ങിയവർ സ്വയം തൊഴിൽ പരിശീലനം നടൽകി. ഹരിത കർമ്മ സേനാ അംഗങ്ങളായ ഓമന സജമോൻ, രഞ്ജിമോൾ എന്നിവരെ ആദരിച്ചു.