രാമപുരം: എസ്.എൻ.ഡി.പി യോഗം 161-ാം നമ്പർ രാമപുരം കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ കുംഭപ്പൂയ ഉത്സവത്തിന് ഇന്ന് കൊടിയേറും. 14 ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്ര ചടങ്ങുകൾ. ഇന്ന് രാവിലെ 5 ന് പളളിയുണർത്തൽ, വൈകുന്നേരം 7 ന് ആനപ്പന്തൽ സമർപ്പണം, 8 നും 8.45 നും മദ്ധ്യേ തന്ത്രി സനത്ത്, മേൽശാന്തി സന്ദീപ് ശാന്തി, ജിഷ്ണു ശാന്തി, അച്ചു ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, കൊടിയേറ്റ് സദ്യ, 8.45 ന് മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി ശ്രീകുമാർ ഉത്സവസന്ദേശവും, യൂണിയൻ കൺവീനർ എം.പി.സെൻ ആശംസാപ്രസംഗവും നടത്തും. 9.30 ന് അത്താഴപൂജ. 10 ന് രാവിലെ 9 ന് കലശപൂജ, വൈകിട്ട് 6.30 ന് ദീപാരാധന, 7.30ന് ദൈവദശകാലാപനം, പ്രസാദമൂട്ട്, 8.30 ന് കൊടിക്കീഴിൽ വിളക്ക്, 9.30 ന് നട അടയ്ക്കൽ. 11 ന് രാവിലെ 9 ന് കലശപൂജ, 7.30 ന് ദൈവദശകാലാപനം, 9 ന് അത്താഴപൂജ. 12 ന് രാവിലെ 9 ന് കലശപൂജ, രാത്രി 8 ന് ഗുരുദേവകൃതികൾ ആലാപനം, 9ന് അത്താഴപൂജ. 13ന് രാവിലെ 9ന് കലശപൂജ, വൈകിട്ട് 5.30 ന് കാഴചശ്രീബലി, 7.45 ന് ഹിഡുംബൻപൂജ, ഭജനാമൃതം, 12 ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട, പള്ളി നിദ്ര. 14 ന് രാവിലെ 6 ന് കണികാണിക്കൽ, 8.30 ന് കാവടിപൂജ, 9.30 ന് കാവടിഘോഷയാത്ര, കാവടി അഭിഷേകം, 4.30 ന് ആറാട്ട് ബലി, 5 നും 5.20 നും മദ്ധ്യേ ആറാട്ട്, ആറാട്ട് പുറപ്പാട്, ആറാട്ട് എതിരേൽപ്പ്, കൊടിയിറക്ക്, ആറാട്ടുസദ്യ.