വൈക്കം : കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മി​റ്റി നടത്തിയ വനിതാ ദിനാചരണം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ശ്രീദേവി ജയൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ.രജിത മുഖ്യപ്രഭാഷണം നടത്തി. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, അസി. സെക്രട്ടറി കെ.അജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ബിജു, മഹിളാസംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി, ട്രഷറർ കെ.പ്രിയമ്മ, സുജാത മധു, രത്‌നമ്മ പത്മനാഭൻ, പി.ആർ.രജനി എന്നിവർ പ്രസംഗിച്ചു.