മുണ്ടക്കയം: കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് ശിശു സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ പട്ടികവർഗ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഏകദിന ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. പി.പി ശ്യാമളാദേവി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗിരിജാ സുശീലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ചാക്കോ, ബ്ലോക്ക് പഞ്ചായത്തംഗം രത്‌നമ്മ രവീന്ദ്രൻ, അസി.എക്‌സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ പി. എൻ ഗീതമ്മ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം അഡ്വ.സിന്ധു മാത്യു, മുണ്ടക്കയം സർക്കിൾ ഇൻസ്‌പെക്ടർ ഷൈൻ കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ.നിസാർ, ശിശു വികസന പദ്ധതി ഓഫീസർ അജിത കെ എസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മല്ലിക കെ.എസ് തുടങ്ങിയവർ സംസാരിച്ചു.