വൈക്കം : നഗരസഭാ ശ്മശാനം ഇടവേളയില്ലാതെ പ്രവർത്തിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തകരാർ പരിഹരിച്ച് കർശന വ്യവസ്ഥകളോടെയാണ് തുറന്നു പ്രവർത്തിക്കുന്നത്. ശ്മശാനത്തിന്റെ ബർണർ, ബ്ലോവർ,പ്യൂരിഫിക്കേഷൻ ടാങ്ക്, ബെഡ്,പാനൽ ബോർഡ് എന്നിവ പൂർണമായും മാറ്റി. ആറ് മാസത്തേക്ക് ശ്മശാനം നന്നാക്കിയ ഹൈടെക് ക്രിമിറ്റോറിയം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്നും ഗ്യാരണ്ടിയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിനുശേഷം അനുവൽ മെയിന്റനൻസ് കോൺട്രാക്ട് നിലവിൽ വരും. അതിനായി കൗൺസിൽ റിവിഷൻ പ്രോജക്ടിൽ അംഗീകാരം നൽകി. അടിയന്തരമായി കൂടിയ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ക്രിമിറ്റോറിയം ഉടൻതന്നെ തുറന്നുപ്രവർത്തിപ്പിക്കുന്നതിനും തുടർന്ന് നടത്തിപ്പ് കരാർ നൽകാനും സമയപരിധി ഇല്ലാതെ കൂടുതൽ മൃദേഹങ്ങൾ സംസ്‌കരിക്കാനും കൗൺസിലിലേക്ക് ശുപാർശ ചെയ്തു.