വൈക്കം : വല്യാറമ്പറത്ത് മണമേൽക്കടവ് റോഡ് ബിഎംബി സി നിലവാരത്തിൽ പുനർനിർമ്മിക്കണമെന്ന് സി.പി.ഐ മറവൻതുരുത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു .മറവൻതുരുത്ത് പഞ്ചായത്തിലെ 5, 10, 9 വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണിത്. നിലവിൽ 12 മീറ്റർ വീതിയിലുള്ള റോഡിലൂടെ തലയോലപറമ്പിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും .സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എസ് പുഷ്പമണി ഉദ്ഘാടനം ചെയ്തു. സി.പി.ഐ തലയോലപറമ്പ് മണ്ഡലം സെക്രട്ടറി ജോൺ വി ജോസഫ്, മനു സിദ്ധാർത്ഥൻ, ബി.രാജേന്ദ്രൻ, പി.എസ്. സുരേഷ് ബാബു, വി.പി പ്രകാശൻ എന്നിവർ സംസാരിച്ചു. കെ.പി.ജിനചന്ദ്രനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു.