പൊൻകുന്നം: കഥാകാരനും ബാലസാഹിത്യകാരനുമായ അന്തരിച്ച ജോസ് പുല്ലുവേലിയെ അനുസ്മരിച്ച് ജനകീയ വായനശാല ഗുരുജനവേദി യോഗം ചേർന്നു. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പൊൻകുന്നം സെയ്ദ്, ബേബിച്ചൻ ഏർത്തയിൽ, കനുൽ തുമരംപാറ, രാധാകൃഷ്ണൻ മാഞ്ഞൂർ, ബാബു സക്കറിയ, പ്രൊഫ.എം.ജി.ചന്ദ്രശേഖരൻ, ഡോ.എം.എം ജോസഫ്, ഒ.എം.എ.കരീം, കെ.എസ്.സെബാസ്റ്റ്യൻ, എം.ജി.സതീശ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.