പൊൻകുന്നം: ജനകീയവായനശാലയിലെ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് നടത്തുന്ന കിളിരൂപ്പറമ്പിൽ ജോസഫ് മാത്യു സ്മാരക ഷട്ടിൽ ടൂർണമെന്റ് നാളെ നടത്തും. നാളെ വൈകിട്ട് 6ന് സമ്മേളനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി ഉദ്ഘാടനം ചെയ്യും. ടൂർണമെന്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാറും പെൺകുട്ടികളുടെ പ്രദർശന മത്സരം ഉദ്ഘാടനം വൈസ് പ്രസിഡന്റ് സതി സുരേന്ദ്രനും നിർവഹിക്കും.