നാട്ടകം: കോട്ടയം ഗവ.കോളേജിലെ സുവോളജി അസോസിയേഷന്റെയും നാഷണൽ സർവീസ് സ്‌കീമിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നാട്ടകം ഗവ. എച്ച്.എസ്.എൽ.പി സ്‌കൂളിലെ നൂറോളം കുട്ടികൾക്ക് ഗപ്പി കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. പ്രഗാഷ് യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീക്കുട്ടി ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ഗപ്പി കുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം വാർഡ് കൗൺസിലർ ജയ എസ്.നായർ നിർവഹിച്ചു. ഡോ. മാത്യു പ്ലാമൂട്ടിൽ (എച്ച്.ഒ.ഡി സുവോളജി), ആതിര രാജൻ (മാതൃസമിതി ചെയർപേഴ്‌സൺ), എസ്.എസ് ഷാനവാസ് (പി.ടി.എ വൈസ് പ്രസിഡന്റ്), ടി.കെ വിധുമോൾ (സ്റ്റാഫ് സെക്രട്ടറി) എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ടി.ടി ഗീത, അദ്ധ്യാപകരായ ഡോ. യു.എസ് സജീവ്, പ്രൊഫ. സോജോമോൻ മാത്യു, വിദ്യാർത്ഥി പ്രതിനിധികളായ അലൻ മാത്യു, എച്ച്. ഗോവിന്ദ, അനൂപ് സാബു, അനന്തു സുധിർ എന്നിവർ നേതൃത്വം നല്കി. ഗപ്പികുഞ്ഞുങ്ങളെ സൗജന്യമായി ലഭിക്കുന്നിന് ഗവ. കോളേജിലെ സുവോളജി ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടണം. ഫോൺ: 9447659294.