വയല:വയല ശ്രീബാലസുബ്രഹ്മണ്യ സ്വാമിയുടെ ക്ഷേത്രസന്നിധിയിൽ രഥത്തിൽ ഭാഗവാന്റെ എഴുന്നള്ളത്ത് ഭക്തിനിർഭരമായി. ഇന്നലെ രാവിലെ കലാശാഭിഷേകത്തിന് ശേഷമാണ് രഥത്തിൽ എഴുന്നള്ളത് നടന്നത്. ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് ആറാട്ട് ചടങ്ങിനും രഥത്തിലാണ് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വൈകിട്ട് 5 നു ഞറളപ്പുഴ ശ്രീ ധർമ്മ ശാസ്തക്ഷേത്ര കുളത്തിലാണ് ബലമുരുകന്റെ ആറാട്ട് നടക്കുക. ക്ഷേത്രം തന്ത്രി പറവൂർ രകേഷ്, മേൽശാന്തി എ.ജി ബാബു എന്നിവർ ചടങ്ങുകൾക്ക് മുഖ്യകർമികത്വം വഹിക്കും. ആറാട്ട് എതിരേൽപ്പിന് വിവിധയിടങ്ങളിൽ സ്വീകരണം നൽകും. ശാഖാ പ്രസിഡന്റ് അനിൽകുമാർ പി റ്റി, സെക്രട്ടറി എ ഡി സജീവ്, വൈസ് പ്രസിഡന്റ് റ്റി കെ സജി, വനിതാസംഘം, യൂത്ത്മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ഫോട്ടോ വയല ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രഥത്തിൽ എഴുന്നള്ളത്ത് നടന്നപ്പോൾ.