കൊണ്ടാട്: ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തിലെ കുംഭപൂയ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രത്തിൽ പുതുതായി പണിത ആനപ്പന്തലിന്റെ സമർപ്പണവും നടന്നു. പെരുമ്പ്രായിൽ പി.ആർ. നാരായണൻ, കെ.എൻ. രത്‌നമ്മ എന്നിവർ ചേർന്ന് സമർപ്പിച്ചതാണ് ആനപ്പന്തൽ. ഇരുവരും ചേർന്നാണ് പന്തൽ സമർപ്പണം നിർവഹിച്ചത് ഇരുവരെയും രാമപുരം എസ്.എൻ.ഡി.പി ശാഖ അനമോദിച്ചു.
തന്ത്രി സനത്ത്, മേൽശാന്തി സന്ദീപ്, ജിഷ്ണു ശാന്തി, അച്ചു ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. തുടർന്ന് കൊടിയേറ്റ് സദ്യയും നടന്നു. മീനച്ചിൽ യൂണിയൻ ചെയർമാൻ എം.ബി. ശ്രീകുമാർ ഉത്സവ സന്ദേശം നൽകി. യൂണിയൻ കൺവീനർ എം.പി. സെൻ ആശംസകൾ അർപ്പിച്ചു. പുതിയ ആനക്കൊട്ടിലിൽ കൊണ്ടാട് ശ്രീ സുബ്രഹ്മണ്യ ഗുരദേവ തിരുവാതിരകളി സംഘം തിരുവാതിരകളി അവതരിപ്പിച്ചു.
ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, വിശേഷാൽ പൂജകൾ, 9ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളത്ത്. വൈകിട്ട് 6.30ന് ദീപാരാധന, ഭഗവത്സേവ, ലളിതാസഹ്രസനാമ അർച്ചന, ദൈവദശകാലാപനം 7.30ന് പ്രസാദമൂട്ട്, 8ന് ഗുരുദേവ കൃതികൾ ആലാപനം, 8.30ന് കൊടിക്കീഴിൽ വിളക്ക്.
13ന് വൈകിട്ട് 5.3ന്0 കാഴ്ചശ്രീബലി, 7.45ന് ഹിഡുംബൻ പൂജ, പ്രസാദമൂട്ട്, തുടർന്ന് ഭജനാമൃതം, 12ന് പള്ളിവേട്ട പുറപ്പാട്, തുടർന്ന് പള്ളിവേട്ട, പള്ളിവേട്ട വിളക്ക്, പള്ളിനിദ്ര. 14ന് രാവിലെ 8ന് കാവടി പൂജ, തുടർന്ന് ക്ഷേത്രത്തിനു ചുറ്റും കാവടി ഘോഷയാത്ര, കാവടി അഭിഷേകം. വൈകിട്ട് 4.30ന് ആറാട്ട് പുറപ്പാട്, 5 നും 5.20 നും മധ്യേ ആറാട്ട്, തുടർന്ന് കൊണ്ടാട് ജംഗ്ഷനിൽ നിന്ന് ആറാട്ട് എതിരേൽപ്പ്, പറയെടുപ്പ്, വലിയ കാണിക്ക, കൊടിയിറക്ക്, 25 കലശാഭിഷേകം, മംഗളപൂജ, ആറാട്ടുസദ്യ.