വൈക്കം : ആതുര സേവനരംഗത്തും, റവന്യൂ രംഗത്തും മികച്ച സേവനം നടത്തി പൊതുസമൂഹത്തിന്റെ സ്വീകര്യത നേടിയ തലയോലപ്പറമ്പ് ഗവ.ആശുപത്രി അസി.സർജൻ ഡോ.ബിനാഷ ശ്രീധറിനേയും വൈക്കം തഹസിൽദാർ കെ.കെ ബിനിയെയും ആശ്രമം സ്കൂളും എസ്.എൻ.ഡി.പി യോഗം വനിതാസംഘം വൈക്കം യൂണിയനും ചേർന്ന് വനിതാ ദിനത്തിൽ ആദരിച്ചു. യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പാൾ എ.ജ്യോതി, പ്രഥമ അദ്ധ്യാപിക പി.ആർ ബിജി, ഹയർ സെക്കന്ററി എൻ.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു എസ്.നായർ, വി.എച്ച്.എസ്.ഇ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇ.പി.ബീന, എസ്.പി.സി ഓഫീസർ പി.വി.വിദ്യ, കെ.ബി.മഞ്ജുള, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, വൈസ് പ്രസിഡന്റ് രമാ സജീവൻ, സെക്രട്ടറി ബീന അശോകൻ, കനകമ്മാ പുരുഷൻ, മണിമോഹൻ, സുശീല സാനു, സുശീല മഹേന്ദ്രൻ, ബിനി പുരുഷോത്തമൻ, സുനില അജിത്ത്, രത്‌നകുമാരി എന്നിവർ പങ്കെടുത്തു.