
കോട്ടയം : നിയമനാംഗീകാരം ലഭിക്കാതെ ദുരിതത്തിലായ അദ്ധ്യാപകരുടെ പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഇന്ന് രാവിലെ പത്തിന് ഗാന്ധി സ്‌ക്വയറിൽ നിന്ന് പട്ടിണി മാർച്ച് നടത്തും. ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ നടക്കുന്ന ഇലയിടൽ സമരം സംസ്ഥാന സെക്രട്ടറി ജോൺസൺ സി. ജോസഫ് ഉദ്ഘാടനം ചെയ്യും. റവന്യൂ ജില്ലാ പ്രസിഡന്റ് വർഗീസ് ആന്റണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് വി.പോൾ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. എബിസൺ കെ.എബ്രഹാം,ജേക്കബ് ചെറിയാൻ, എം.സി സ്‌കറിയ, പി. പ്രദീപ് എന്നിവർ പങ്കെടുത്തു.