വൈക്കം: മഹാത്മഗാന്ധി വൈക്കത്തിന്റെ മണ്ണിൽ ആദ്യം കാലുകുത്തിയ വൈക്കം ബോട്ട്‌ജെട്ടി ചരിത്ര സ്മാരകമാക്കി ഉയർത്തി ഗാന്ധിയുടെ സംഭാവന പുതുതലമുറയ്ക്ക് പകർന്നുകൊടുക്കണമെന്ന് മുൻ കേന്ദ്രമന്ത്റി അഡ്വ.പി.സി.തോമസ് പറഞ്ഞു. വൈക്കം ഗാന്ധി സ്മൃതിട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീരസ്മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ കലാദർപ്പണം രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. 33 വിമുക്ത ഭടന്മാരെ ചടങ്ങിൽ ആദരിച്ചു. കവി രാജീവ് ആലുങ്കൽ, ഡോ.ഗ്രേസമ്മ മാത്യു, കെ.ടി രാംകുമാർ, ട്രസ്റ്റ് പ്രസിഡന്റ് രാധാ ജി നായർ, കെ.കെ.രാധകൃഷ്ണൻ, കൗൺസിലർ മോഹനകുമാരി, വി ശിവദാസ് എന്നിവർ പ്രസംഗിച്ചു