വൈക്കം: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് യൂണിയന്റെ നേതൃത്വത്തിൽ വാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും വ്യാപാരഭവനിൽ നടത്തി. പ്രസിഡന്റ് എ.അബു അദ്ധ്യക്ഷത വഹിച്ചു. ടൗൺ പ്രസിഡന്റ് എ.വി.പുരുഷോത്തമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എൻ.സോമകുമാർ, ടി.ആർ മോഹനൻ, വി.സുകുമാരൻ, പി വിജയകുമർ, കെ.പി സുധാകരൻ, സി.എൻ രഘുനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി സി.എൻ സോമകുമാർ (പ്രസിഡന്റ്),കെ.പി.സുധാകരൻ, എം.കെ.സുകുമാരൻ, പൊന്നമ്മ (വൈസ്.പ്രസിഡന്റ്), എം.വിജയകുമാർ (സെക്രട്ടറി), സി.കെ.മോഹൻദാസ്, ബീനാകുമാരി, ഗീതാകുമാരി (ജോയിൻ സെക്രട്ടറി), ടി.ആർ.മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.