വൈക്കം : സമൂഹത്തിൽ വിഷമത അനുഭവിക്കുന്ന ആൾക്കാർക്ക് കൈതാങ്ങാകാനും വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയെലക്ഷ്യമാക്കിയും പഠനക്ലാസുകൾ നടത്താനും അക്കരപ്പാടം ശ്രീബാലമുരുകൻ സ്വാന്ത്വനം ചാരി​റ്റബിൾ സൊസൈ​റ്റി ആവിഷ്‌ക്കരിച്ച വിവിധ പദ്ധതികളുടെയും എ.ഇ.എൽ.ടി.എസ് കോഴ്‌സും ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പ്രസാദ് ഉദ്ഘാടനം ചെയ്തു. സൊസൈ​റ്റി ചെയർമാൻ ജി.ജയൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ടി.കെ ജയകുമാർ, വൈക്കം പൊലീസ് സ്‌​റ്റേഷൻ പി.ആർ.ഒ ടി.ആർ മോഹനൻ, എസ്.ഐ ബി.സിജി, ഒ.എം ഉദയപ്പൻ, ടി സജീവ്, എം.ജി ഇന്ദിര, സെക്രട്ടറി എം.ആർ രതീഷ്, പി.സദാശിവൻ, എം.സി സുനിൽകുമാർ,എം.ആർ രഞ്ജിത്ത്, കെ.ടി ചന്ദ്രൻ, എം.ആർ ബേബി, വി രെജിമോൻ, സഹജ, ജെസി,വി.എം വിപിൻ, എം.ബി സജീവ്, സി.ആർ ജയകുമാർ എന്നിവർ പ്രസംഗിച്ചു.