ചെമ്പ്: സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ വൈക്കം ബി.ആർ.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ചെമ്പ് എസ്.എൻ എൽ.പി സ്കൂളിൽ ആരംഭിച്ച സ്നേഹതീരം സ്പെഷ്യൽ കെയർ സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ രമേശൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലത അനിൽകുമാർ, സന്തോഷ്, എസ്.ബിജു, പി.എസ്.സൗമ്യ, ടി.പി.രശ്മി എന്നിവർ പങ്കെടുത്തു.