train

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷൻ നവീകരണവും, മേൽപ്പാലങ്ങളുടെ നിർമ്മാണവും, പാത ഇരട്ടിപ്പിക്കൽ ജോലികളുടെ പുരോഗതിയും വിലയിരുത്താൻ 12 ന് രാവിലെ 11 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ അവലോകന യോഗം ചേരുമെന്ന് തോമസ് ചാഴികാടൻ എം.പി അറിയിച്ചു. ദക്ഷിണ റെയിൽവെ ഡിവിഷണൽ മാനേജർ മുകുന്ദ രാമസ്വാമി, റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഷാജി സഖറിയ, റെയിൽവേ സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേജർ പി.എ.ധനജയൻ, റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ ഉദാത്താ സുധാകർ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ ബാബു സഖറിയ തുടങ്ങിയവർ പങ്കെടുക്കും.