കോട്ടയം: റബർ കർഷകരെയും സുഗന്ധവിള കർഷകരെയും ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളായ റബ്ബർ ആക്ടും സ്‌പൈസസ് ആക്ടും പിൻവലിക്കണമെന്നാവശ്യപ്പെട്ട് റബർ ബോർഡ് ഓഫീസിലേയ്ക്ക് കർഷകസംഘം മാർച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. എം.ടി. ജോസഫ്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനിൽകുമാർ, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എൻ. ബിനു, ഗീതാ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കർഷക സംഘം ജില്ലാ പ്രസിഡന്റ് പ്രൊഫ ആർ. നരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം.രാധാകൃഷ്ണൻ സ്വാഗതവും ജില്ലാ എക്‌സിക്യൂട്ടിവ് അംഗം. കെ.ജയകൃഷ്ണൻ നന്ദിയും പറഞ്ഞു. എം.എസ്.സാനു, ആർ.ടി.മധുസൂദനൻ, ജോസഫ് ഫിലിപ്പ്, കെ.കുഞ്ഞപ്പൻ,കെ.എസ് ഗീരീഷ് .കെ.കെ.കരുണാകരൻ,അനിൽ മത്തായി, ടി.എസ് ജയൻ എന്നിവർ നേതൃത്വം നൽകി.