glocoma

കോട്ടയം : ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ടി.വി പുരം സേക്രഡ് ഹാർട്ട് ദേവാലയ ഹാളിൽ ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ നിർവഹിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിക്കും. സിനിമാ പിന്നണി ഗായിക ഡോ.വൈക്കം വിജയലക്ഷ്മി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ മുഖ്യപ്രഭാഷണം നടത്തും. മുപ്പതിനായിരത്തിലധികം തിമിര ശസ്ത്രക്രിയ നടത്തിയ നേത്രരോഗ വിദഗ്ദ്ധ ഡോ.മിനിയെ ചടങ്ങിൽ ആദരിക്കും. ഡോ.അജയ് മോഹൻ, ഹൈമി ബോബി, ടി.എ.തങ്കച്ചൻ, ആനിയമ്മ അശോകൻ, ഡോ.വി.കെ.ഷാജി, ഗീതാ ജോഷി, ത്രേസ്യാമ്മ കെ.എം തുടങ്ങിയവർ സംസാരിക്കും.