lotery

കോട്ടയം : അനധികൃത ലോട്ടറി വില്പനയ്‌ക്കെതിരെ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ ലോട്ടറി ഏജന്റുമാർക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോട്ടയം മിനി സിവിൽ സ്റ്റേഷൻ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ക്ലാസിന് സംസ്ഥാന ഭാഗ്യക്കുറി ജോയിന്റ് ഡയറക്ടർ ബി.സുരേന്ദ്രൻ നേതൃത്വം നൽകി. കേരള പേപ്പർ ലോട്ടറി റൂൾസ് ആൻഡ് റഗുലേഷൻസ് ആക്ട് 1998 ന്റെ ചട്ടങ്ങൾക്ക് വിരുദ്ധമായി ലോട്ടറി ടിക്കറ്റുകൾ വില്പന നടത്തുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.എസ്.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ് മുഖ്യാതിഥിയായി.