
ഏറ്റുമാനൂർ : ശ്രീമഹാദേവക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ടയും നാളെ ആറാട്ടും നടക്കും. ഇന്ന് രാവിലെ 5ന് അഷ്ടദ്രവ്യഗണപതിഹോമം, 6ന് പുരാണപാരായണം, 7ന് ശ്രീബലി, മേജർസെറ്റ് പഞ്ചാരിമേളം, 12 ന് ഓട്ടൻതുള്ളൽ, 1 ന് ഉത്സവബലിദർശനം, 3 ന് അക്ഷരശ്ലോക സദസ്, 3.30 ന് സംഗീതസദസ്, 4.30 ന് തിരുവാതിര, വൈകിട്ട് 5ന് കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചവാദ്യം, സ്‌പെഷ്യൽ പഞ്ചാരിമേളം, 9.30ന് ഭക്തിഗാനമേള, 12ന് പള്ളിവേട്ട, ദീപക്കാഴ്ച്ച. 12 ന് രാവിലെ 6 ന് പള്ളിക്കുറുപ്പ് ദർശനം, 12 ന് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളിപ്പ്, വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, 6ന് നാദസ്വരകച്ചേരി, 9 ന് സംഗീതസദസ്, 11.30ന് ആറാട്ട് എതിരേൽപ്പ്, ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട് വരവ്, കൊടിയിറക്ക്.