പനമറ്റം: ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം ഇന്ന് തുടങ്ങും. 19ന് സമാപിക്കും. ക്ഷേത്രപുനരുദ്ധാരണം നടത്തുന്നതിനാൽ ആഘോഷപരിപാടികൾ ഒഴിവാക്കിയാണ് ഉത്സവം. ഇത്തവണ ദേശാടന പറയെടുപ്പില്ല. അതിനാൽ ഉത്സവദിവസങ്ങളിൽ തിരുനടയിൽ പറയെടുപ്പ് നടത്തും. മീനപ്പൂര നാളിൽ തിരക്കൊഴിവാക്കാൻ മറ്റ് ദിവസങ്ങളിൽ പറയിടീൽ നടത്തണമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ആദ്യദിനത്തിലെ പടയണിയും ഇത്തവണ ആചാരച്ചടങ്ങായി മാത്രമാണ് നടത്തുന്നത്. 11ന് രാത്രി 8.30നാണ് പടയണി. 11 മുതൽ 17 വരെ തീയതികളിൽ എട്ടുമുതൽ 11 വരെ തിരുമുമ്പിൽ പറ, 9.30ന് നവകം, കലശാഭിഷേകം. സമൂഹസദ്യ അഞ്ചാംഉത്സവത്തിന് നടത്തും. 15ന് 11.30നാണ് സമൂഹസദ്യ. 17ന് മീനപ്പൂരം ഉത്സവം. പുലർച്ചെ 4.30ന് എണ്ണക്കുടം അഭിഷേകം, 8.30ന് ശ്രീബലി, 12ന് കുംഭകുടനൃത്തം, 4.30ന് കാഴ്ചശ്രീബലി, രാത്രി 11ന് വിളക്കിനെഴുന്നള്ളിപ്പ്, 12.30ന് പൂരം ഇടി. 18ന് ശാസ്താംപാട്ട്, 19ന് ഭൂതത്താൻപാട്ടും കരിക്കേറും നടത്തും.

.