പൊൻകുന്നം: ആധാരമെഴുത്ത് അസോസിയേഷൻ പ്രവർത്തകർ പണിമുടക്കി പൊൻകുന്നത്ത് സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ധർണ നടത്തി. ജനങ്ങളുടെ സ്വത്തിന്റെയും ആധാരത്തിന്റെയും സുരക്ഷ ഉറപ്പാക്കുക, ക്ഷേമനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, ആനുകൂല്യവും പെൻഷനും വർദ്ധിപ്പിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ.സുരേഷ് ടി.നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജി.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.പി.രവീന്ദ്രൻപിള്ള, ജോളി ജേക്കബ്, ബെന്നി മാത്യു, കെ.എൻ.മോഹനദാസൻ പിള്ള, പി.കെ.ലാൽ, കെ.കെ.അജയകുമാർ, ഇ.എൻ.ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് ടി.എസ്.ബാബു, വി.ജി.സിന്ധു, ബി.ബൈജു, സി.എൻ.സുരേന്ദ്രൻ, മധു ചെറുവള്ളി, വി.ഡി.തോമസ്, മാത്യു സെബാസ്റ്റ്യൻ, ഡിബിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.