കരീമഠം: 110-ാമത് ശ്രീശാരദ പ്രതിഷ്ഠാദിന വാർഷികവും 60-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും ഏപ്രിൽ 15,16,17 തീയതികളിൽ ശിവഗിരിയിൽ നടത്തപ്പെടുന്ന പരിഷത്തിന്റെ മുന്നോടിയായി ഗുരുധർമ്മ പ്രചരണ സഭ കരീമഠം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ധർമ്മ മീമാംസ പരിഷത്തും യൂണിറ്റിന്റെ വാർഷിക പൊതുയോഗവും 13ന് രാവിലെ 10ന് ഗുരുധർമ്മ പ്രചരണ സഭ കരീമഠം യൂണിറ്റ് മന്ദിരത്തിൽ നടക്കും. രാവിലെ 9ന് രക്ഷാധികാരി പി.കെ രാജപ്പൻ പതാക ഉയർത്തും, 9.30ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് ധർമ്മ മീമാംസപരിഷത്ത്. സഭ കേന്ദ്രസമിതി അംഗം കെ.കെ സരളപ്പൻ കുമരകം യോഗം ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ സഭ മണ്ഡലം പ്രസിഡന്റ് ഷൈലജ പൊന്നപ്പൻ അദ്ധ്യക്ഷത വഹിക്കും. കരീമഠം യൂണിറ്റ് സെക്രട്ടറി പ്രസന്നൻ കരീമഠം കണക്ക് റിപ്പോർട്ട് അവതരിപ്പിക്കും. ഏറ്റുമാനൂർ സഭ മണ്ഡലം സെക്രട്ടറി എം.കെ രംഗൻ ആശംസ പറയും. കരീമഠം യൂണിറ്റ് സഭ പ്രസിഡന്റ് അശോകൻ കരീമഠം സ്വാഗതവും സഭ വൈസ് പ്രസിഡന്റ് കെ.എം ഗോപാലൻ നന്ദിയും പറയും.