ചേനപ്പാടി: പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാദിന ഉത്സവം ഇന്ന് നടക്കും. തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയും മേൽശാന്തി സുജിത് നാരായണൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. ശാസ്താക്ഷേത്ര മണ്ഡപത്തിന്റെ സമർപ്പണം 8.30ന് എൻ.എസ്.എസ് പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ നിർവഹിക്കും. പഞ്ചായത്തംഗം എ.ആർ.രാജപ്പൻ നായർ അദ്ധ്യക്ഷത വഹിക്കും. അമ്പഴത്തിനാൽ സുരേഷ് നിർമ്മിച്ച് സമർപ്പിച്ചതാണ് ശാസ്താമണ്ഡപം. 9ന് കലശപൂജ, 11.30ന് പ്രസാദമൂട്ട് എന്നിവ നടക്കും.
ചിത്രം-പൂതക്കുഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽഇന്ന് സമർപ്പണം നടത്തുന്ന ശാസ്താക്ഷേത്ര മണ്ഡപം.