കല്ലറ: എസ്.എൻ.ഡി.പി യോഗം 121-ാം നമ്പർ കല്ലറ ശാഖയുടെ വിശേഷാൽ പൊതുയോഗം 13ന് രാവിലെ 10.30ന് എസ്.എസ്.യു.പി.എസിൽ ഹാളിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.ഡി രേണുകൻ അദ്ധ്യക്ഷത വഹിക്കും. ശാരദാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം, ദേവപ്രശ്‌നം എന്നീ വിഷയങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനാണ് യോഗമെന്ന് ഭാരവാഹികൾ അറിയിച്ചു.