തിരുവഞ്ചൂർ: എസ്.എൻ.ഡി.പി യോഗം 1027-ാം നമ്പർ തിരുവഞ്ചൂർ നരിമറ്റം ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് തുടക്കം. 18ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രപൂജകൾ. ഇന്ന് രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് 7നും 8നും മദ്ധ്യേ ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8.30ന് അങ്കുര അർപ്പണം. 12ന് രാവിലെ 9ന് ശ്രീബലി, 12ന് നട അടയ്ക്കൽ, വൈകുന്നേരം 6.45ന് ദീപാരാധന, 9ന് മംഗലഫൂജ. 13ന് വൈകിട്ട് 6.30ന് പൂമൂടൽ. 14ന് പതിവ് ക്ഷേത്ര ചടങ്ങുകൾ, 15ന് രാവിലെ 9ന് നൂറും പാലും ഊട്ട്, വൈകിട്ട് 7ന് പന്ത്രണ്ട് പാത്രത്തിൽ മഹാഗുരുതി. 16ന് പതിവ് ക്ഷേത്ര ചടങ്ങ്. 17ന് രാവിലെ 9ന് പൊങ്കാല, വൈകുന്നേരം 6.45ന് ദീപാരാധന, തിരുവാഭരണ ചാർത്ത്, വൈകിട്ട് 10.30ന് പള്ളിവേട്ട പുറപ്പാട്, പളളിനിദ്ര. 18ന് രാവിലെ 6.30ന് മഹാഗണപതിഹോമം, വൈകുന്നേരം 3.30ന് ആറാട്ട് ബലി, 4ന് ആറാട്ട് പുറപ്പാട്, 8നും 9നും മദ്ധ്യേ പള്ളിനീരാട്ട്, 12ന് വലിയകാണിക്ക, കൊടിയിറക്ക്.