വാഴൂർ: ആട്ടിൻ കൂടിന് തീപിടിച്ച് 12 ആടുകളും പതിനഞ്ചോളം മുയലുകളും ചത്തു. ചാമംപതാൽ കൊച്ചുതുണ്ടിയിൽ ടി. കെ. എം അയ്യൂബിന്റെ ആട്ടിൻ കൂടിനാണ് തീ പിടിച്ചത്. രാവിലെ ആടിന് ഭക്ഷണം ചൂടാക്കുന്നതിനായി കൂടിന് സമീപത്ത് തീ കത്തിച്ചിരുന്നു. ഇതിൽ നിന്ന് തീ പടർന്നതാവാം അപകട കാരണം എന്ന് കരുതുന്നു. വൈകിട്ട് 4 മണിയോടെയാണ് തീപടർന്നത് ശ്രദ്ധയിൽപെട്ടത്. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ പൂർണമായും അണച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ചിത്രവിവരണം
ചാമംപതാൽ കൊച്ചുതുണ്ടിയിൽ ടി.കെ.എം.അയൂബിന്റെ ആട്ടിൻ കൂട് കത്തിനശിച്ച നിലയിൽ