പാറപ്പുറം :എസ്.എൻ.ഡി.പി യോഗം 3679ാം നമ്പർ പാറപ്പുറം ശാഖ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിലെ 36 മത് പ്രതിഷ്ഠ വാർഷിക മഹോത്സവം ഇന്നും നാളെയും നടക്കുമെന്ന് സെക്രട്ടറി പി.എം രാജപ്പൻ അറിയിച്ചു. ഇന്ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് ധാര, പഞ്ചഗവ്യം, 8.30ന് കലശാഭിഷേകം, 9.40 നും 10.20 നും മദ്ധ്യേ ക്ഷേത്രം മേൽശാന്തി എ.ജി ബാബുവിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 10.30 മുതൽ തങ്കമ്മ മോഹനൻ നയിക്കുന്ന പ്രഭാഷണം തുടർന്ന് അന്നദാനം. 12ന് രാവിലെ 8ന് മൃത്യുജയഹോമം, 10.30 മുതൽ ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം, ഒന്നിന് അന്നദാനം, വൈകിട്ട് 8ന് സ്‌കോളർഷിപ്പ് വിതരണം.