ഈരാറ്റപേട്ട: കേരളാ കോൺഗ്രസ് (എം)ഈരാറ്റപേട്ട മണ്ഡലം പ്രതിനിധി സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ശനിയാഴ്ച വൈകന്നേരം 5ന് പി.റ്റി.എം. എസ് ഓഡിറ്റോറിയത്തിൽ നടത്തും.. സമ്മേളനം അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊ. ലോപ്പസ് മാത്യൂ, സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം ജോർജ്കുട്ടി അഗസ്തി, നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ:സാജൻ കുന്നത്ത്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സോജൻ ആലക്കുളം, മണ്ഡലം പ്രസിഡന്റ് അഡ്വ. ജെയിംസ് വലിയവീട്ടിൽ എന്നിവർ പങ്കെടുക്കും.