പാലാ: കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് കൗൺസിൽ (എ ഐ റ്റി യു സി ) ജില്ല സമ്മേളനം 12 ന് പാലായിൽ നടക്കും.
മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ആരംഭിക്കുന്ന സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് പി സി ബാബു അദ്ധ്യക്ഷത വഹിക്കും. ആർ ബിജു പ്രവർത്തന റിപ്പോർട്ടും വി എം അനിൽ സംഘടന റിപ്പോർട്ടും അവതരിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് വിൽസൺ ആന്റണി, എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ. വി കെ സന്തോഷ്‌കുമാർ,​ സി.പി.ഐ ജില്ല എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്, സി.പി.ഐ മണ്ഡലം സെക്രട്ടറിയും സംഘാടക സമതി പ്രസിഡന്റുമായ അഡ്വ. സണ്ണി ഡേവിഡ്, ഡി രഞ്ജിത്കുമാർ, സി.പി.ഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, ബിജു കോടൂർ,ശ്യാം. പി എന്നിവർ പ്രസംഗിക്കും.