മുണ്ടക്കയം: കോരുത്തോട് സി കേശവൻ സ്മാരക ഇംഗ്ലീഷ് മീഡിയം എൽ.പി സ്‌കൂളിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ പി.ആർ.ശശിധരന് യാത്രയയപ്പും,അനിതാമോൾ കെ.കെ പ്രിൻസിപ്പലായി ചുമതലയേൽക്കുന്ന ചടങ്ങും, സ്‌കൂൾ മാനേജ്‌മെന്റ്, പി ടി എ എന്നിവയുടെ ആഭിമുഖ്യത്തിൽ
ഇന്ന് രാവിലെ 9.30ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സ്‌കൂൾ മാനേജർ എം.എസ് ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ് ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജി രാജ് ഫോട്ടോ അനാച്ഛാദനം ചെയ്യും. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി അജിഷ് മൂടന്തിയാനിൽ, പി.ടി.എ പ്രസിഡന്റ് ഉദയൻ മേനോത്ത്, സീനിയർ അസിസ്റ്റന്റ് രജനി രാമചന്ദ്രൻ എന്നിവർ ഉപഹാരസമർപ്പണം നടത്തും. സ്വാതന്ത്ര്യ സമര സേനാനിയും, സ്കൂൾ മുൻ മാനേജരുമായ എം.കെ.രവീന്ദ്രൻ വൈദ്യർ മുഖ്യപ്രഭാഷണം നടത്തും.