കോട്ടയം: ചിത്രകാരൻ പ്രമോദ് കൂരമ്പാലയുടെ മണ്ണ് എന്ന പേരിലുള്ള ചിത്ര പ്രദർശനം ഇന്നാരംഭിക്കും. 19ന് സമാപിക്കും. കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ഇന്ന് രാവിലെ 11ന് ചിത്രകാരൻ ബിഡി ദത്തൻ പ്രദർശനം ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നേമം പുഷപരാജ്, എം.എൽ ജോണി, കാരയ്ക്കാമണ്ഡപം വിജയകുമാർ, ജി.ഉണ്ണികൃഷ്ണൻ, റ്റി. ആർ ഉദയകുമാർ, പാർത്ഥസാരഥി വർമ്മ എന്നിവർ പങ്കെടുക്കും. 33 വർഷമായി ചിത്രകലാ രംഗത്ത് സജീവമായ പ്രമോദ് കൂരമ്പാല കേരളത്തിനകത്തും പുറത്തുമായി നിരവധി ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.