വൈക്കം: ടി.വി പുരം വൈക്കം റോഡ് ഉന്നതനിലവാരത്തിൽ പുനർനിർമ്മിക്കാൻ 10 കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചു. ദീർഘ വർഷങ്ങളായി കാര്യമായ ടാറിംഗ് നടത്താത്ത ടി.വി.പുരം റോഡ് പലയിടത്തും തകർന്ന സ്ഥിതിയിലാണ്. ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് പുനരുദ്ധരിക്കുക. വെള്ളൂർ കെ.പി.പി എല്ലിന്റെ (എച്ച് എൻ എൽ) പുനരുദ്ധാരണത്തിന് 20 കോടിയും പി.കൃഷ്ണപിള്ള സ്മാരക നിർമ്മാണത്തിന് 2 കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. വൈക്കത്തിന് രണ്ട് പുതിയ സോളാർ ബോട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാർ യാത്രാ ബോട്ടായ ആദിത്യ വേമ്പനാട്ടുകായലിൽ വൈക്കം - തവണക്കടവ് റൂട്ടിലാണ് സർവീസ് നടത്തുന്നത്.