പാലാ :ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ദീപസ്തംഭം പദ്ധതിപ്രകാരം രണ്ടാംഘട്ടം സ്ഥാപിക്കുന്ന മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഭരണങ്ങാനം ,കടനാട്, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി ഒന്നാംഘട്ടത്തിൽ 15 ലൈറ്റുകൾ സ്ഥാപിച്ചിരുന്നു .25 ലക്ഷം രൂപ ഉപയോഗിച്ച് 21 ലൈറ്റുകളാണ് രണ്ടാംഘട്ടത്തിൽ സ്ഥാപിക്കുന്നത്. സംസ്ഥാന ഗവ.ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കരൂർ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ലിന്റൺ ജോസഫ് , അഖില അനിൽകുമാർ ,ഗിരിജജയൻ , അനസിയ രാമൻ, ഫ്രാൻസിസ് മൈലാടുർ , ജയ്‌സൺ മൂലക്കുന്നേൽ, ജോർജ് വേരക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.