kerala

കോട്ടയം; സംസ്ഥാന ബഡ്ജറ്റ് അധരവ്യായാമം മാത്രമാണെന്ന് ഭാരതീയ ജനതാ ന്യൂനപക്ഷ മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു പറഞ്ഞു. ദശാബ്ദങ്ങൾക്ക് മുമ്പ് രൂപകല്പന ചെയ്ത് കേന്ദ്രം അംഗീകരിച്ച അങ്കമാലി- എരുമേലി - പുനലൂർ ശബരി റെയിൽ പാതയേയും നിലമ്പൂർ - നഞ്ചൻകോട് പാതയേയും ഞെക്കി കൊന്നവർ സിൽവർ ലൈനിലൂടെ കേരളത്തെ നക്കി കൊല്ലുകയാണ്.

കേന്ദ്രം സഹായിക്കാൻ തയ്യാറായിട്ടും മണിമല കുടിവെള്ള പദ്ധതി, കാഞ്ഞിരപ്പള്ളി ബൈപ്പാസ് തുടങ്ങിയവയോട് അവഗണന കാട്ടുന്ന ബഡ്ജറ്റിൽ പങ്കാളിയായ ചീഫ് വിപ്പ് ആത്മാഭിമാനമുണ്ടെങ്കിൽ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.