
കോട്ടയം : സംസ്ഥാന ബഡ്ജറ്റിൽ സഹകരണ മേഖലയ്ക്ക് മികച്ച പരിഗണന ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ . വാസവൻ പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണം, മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം, വിപണനം എന്നിവയില്‍ ഇടപെടാന്‍ സഹകരണ മേഖലയ്ക്ക് 22.5 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകീകൃത സോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിന് പ്രത്യേക ഫണ്ടും അനുവദിച്ചിട്ടുണ്ട്. 14 പട്ടികജാതി പട്ടികവര്‍ഗ സഹകരണസ സംഘങ്ങള്‍ക്ക് 14 കോടി രൂപയും അനുവദിച്ചു. കാര്‍ഷിക മേഖലയിലെ സബ്സിഡി യഥാര്‍ത്ഥ അവകാശികൾക്ക് ലഭിക്കാൻ സബ്സിഡി വിതരണം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴി നൽകാൻ തീരുമാനിച്ചു. ഇതിനായി സഹകരണ സംഘങ്ങള്‍ക്ക് 77.2 കോടി രൂപയാണ് അനുവദിച്ചത്. രജിസ്ട്രേഷന്‍ വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ സഹായം നല്‍കുന്നുണ്ട്. ഫെയര്‍വാല്യൂ പരിഷ്‌കരണം സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക വരുമാനം വര്‍ദ്ധിപ്പിക്കും.