ksfdc

കോട്ടയം: ചലച്ചിത്ര വികസന കോർപ്പറേഷൻ വൈക്കത്ത് സജ്ജമാക്കുന്ന തിയേറ്ററിന്റെ നിർമ്മാണം അടുത്ത മാസം ആരംഭിക്കുമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു. കരാറിൽ വൈക്കം നഗരസഭയും കെ.എസ്.എഫ്.ഡി.സിയും ഒപ്പുവച്ചു. നഗരസഭ ചെയർപേഴ്‌സൺ രേണുകാ രതീഷ്, കെ. എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ,മാനേജിംഗ് ഡയറക്ടർ എൻ. മായ, നഗരസഭ സെക്രട്ടറി രമ്യ കൃഷ്ണൻ, വൈസ് ചെയർമാൻ പി ടി. സുഭാഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ നായർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരത്ത് കെ. എസ്. എഫ്. ഡി. സി ഓഫീസിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് കരാറിൽ ഒപ്പുവച്ചത്.