job

കോട്ടയം: കേരള അക്കാ‌ഡമി ഫോർ സ്‌കിൽ എക്‌സലൻസ് ജില്ലാ ഭരണകൂടവുമായി ചേർന്ന് 24 ന് നടത്തുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് 21 വരെ www.statejobportal.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. നാട്ടകം ഗവൺമെന്റ് കോളേജിൽ നടത്തുന്ന ജോബ് ഫെയറിൽ വൻകിട ചെറുകിട വ്യവസായ സ്ഥാപനങ്ങൾ, സംരംഭകർ, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ്, ഐ.റ്റി., ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ തൊഴിൽദാതാക്കൾക്കും എസ്.എസ്.എൽ,സി., പ്ലസ് ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ എന്നിവ പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം. ഫോൺ: ഫോൺ : 9447881901