
കോട്ടയം: കോട്ടയം നഗരസഭ നോർത്ത് സി.ഡി.എസ് റാലിയും സ്ത്രീപക്ഷ നവ കേരളം കാമ്പയിൻ സമ്മേളനവും ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്‌സൺ അജിതാ ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ഗായത്രി വർഷ സന്ദേശം നൽകി. ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കരൻ, കൗൺസിലർമാരായ ജാൻസി ജേക്കബ്, സാബു മാത്യു, ഷൈനി തോമസ്, ജിഷ ജോഷി, ഷേബ മാർക്കോസ്, അഭിലാഷ് ദിവാകർ, ടി. പ്രകാശ്, വിനു ജോർജ്, രമാദേവി എന്നിവർ പങ്കെടുത്തു.