
കോട്ടയം: പരിസ്ഥിതി ജൈവ ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും നേതൃത്വം നൽകുന്നതിന് തദ്ദേശ സ്ഥാപന തലങ്ങളിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതികൾ ശക്തിപ്പെടുത്താൻ നടപടി. ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം15 ന് രാവിലെ 10 ന് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് അംഗങ്ങളായ ഡോ. കെ. സതീഷ്‌കുമാർ, ഡോ. കെ.ടി. ചന്ദ്രമോഹനൻ എന്നിവർ സംസാരിക്കും.