trai

കോട്ടയം: ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായുള്ള ആപദ്മിത്ര സന്നദ്ധ പ്രവർത്തകർക്കായി 16,17,18 തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. ജില്ലയിലെ 8 ഫയർ സ്റ്റേഷനുകളുടെ കീഴിൽ പ്രവർത്തിക്കുന്ന ആപ്ദമിത്ര പ്രവർത്തകർക്ക് മൂന്നു ക്ലസ്റ്ററുകളിലായാണ് പരിശീലനം. പാമ്പാടി, ചങ്ങനാശേരി, കോട്ടയം ഫയർ സ്റ്റേഷനുകളുടെ കീഴിലുള്ളവർക്ക് 16നും ചങ്ങനാശേരി, വൈക്കം, കടുത്തുരുത്തി സ്റ്റേഷനുകളുടെ കീഴിലുള്ളവർക്ക് 17നും കടുത്തുരുത്തി, ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പളളി ഫയർ സ്റ്റേഷനുകളുടെ കീഴിലുള്ളവർക്ക് 18ന് പാലായിലുമാണ് പരിശീലനം. ഫോൺ: 9744200741,9447589596. യൂണിഫോം, യാത്ര ബത്ത, സർട്ടിഫിക്കറ്റ് എന്നിവ നൽകും.