കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കൈകോർക്കാം വീടൊരുക്കാം എന്ന ഭവന പദ്ധതിയുടെ ആദ്യഘട്ട ശിലാസ്ഥാപനം നാളെ വട്ടകപ്പാറയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുമനസ്സുകളിൽനിന്നും സ്വീകരിച്ച പണം ഉപയോഗിച്ച് വാങ്ങിയ 43 സെന്റ് സ്ഥലത്ത് റോഡ് ,വായനശാല , കളിസ്ഥലം ,പൊതുകിണർ തുടങ്ങിയവയോടുകൂടിയ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. കെ.സി. ഒ ചെയർമാൻ സുനിൽ തേനംമാക്കൽ അദ്ധ്യക്ഷനാകും. ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തിൽ രണ്ട് വീടിന്റെ തറക്കല്ലിടൽ നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ എൻ.ജഹാംഗീർ നിർവഹികും . ഗവ.ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് വ്യത്യസ്ത മേഖലയിലുള്ള സാമൂഹ്യ പ്രവർത്തകരായ മികച്ച വില്ലേജ് ഓഫിസർ വി.എം സുബൈർ, പി.ജി. ജനിവ്, തൊണ്ണുറ്റി മുന്നാം വയസ്സിലും ആതുര സേവന രംഗത്തെ ജോലിയിൽ തുടരുന്ന ഡോക്ടർ അച്ചാമ്മ ചാണ്ടി, ജനകിയ രക്തദാനസേന സംസ്ഥാന കൺവീനർ നെജിബ് കാഞ്ഞിരപ്പള്ളി തുടങ്ങിയവരെ ആദരിക്കും. റിയൽ ബിസ്മി ഗ്രൂപ്പ് ചെയർമാൻ .വി .ഐ. യൂസഫ് മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ കർഷകർക്ക് പച്ചകറിതൈ വിതരണം നടത്തും.