മണർകാട്: ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ കാവുംപടി നാരായണപ്പണിക്കരുടെ പുരയിടത്തിന് തീപിടിച്ചു. സമീപത്തെ സർപ്പക്കാവിലേക്കും തീ പടർന്നു. പാമ്പാടി അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കലേഷ് കുമാറിന്റെ നേതൃത്വത്തിൽ തീ അണച്ചു.