muttam-

കോട്ടയം: കാടും മാലിന്യങ്ങളും നിറഞ്ഞ പാറക്കുളങ്ങൾ ഒറ്റനോട്ടത്തിൽ തരിശു ഭൂമിയെന്നേ തോന്നിക്കൂ. റോഡിന്റെ ഇരുവശത്തുമായി സംരക്ഷണഭിത്തികളും ആവശ്യമായ സുരക്ഷയും ഇല്ലാതെ ചെറുതും വലുതുമായി 100 ഓളം പാറക്കുളങ്ങൾ ഇവിടെയുണ്ട്. കോട്ടയം നഗരസഭയുടെ 42, 43 വാർഡുകളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. സമീപത്തായി നിരവധി വീടുകളുമുണ്ട്.

45 വർഷമായി ഈ മടയിൽ പാറ പൊട്ടിക്കൽ നിർത്തിയിട്ട്. ഉപയോഗശൂന്യമായതോ‌ടെ വാഴയും മാലിന്യങ്ങളും നിറഞ്ഞ് കാടിനു സമാനമായി . അമ്പതും നൂറും അടി താഴ്ചയുണ്ടിവയ്ക്ക്. ലോറി വീണ കുളത്തിന് സമീപത്താണ് ചങ്ങനാശേരി മഹാദേവൻകുളം. മറ്റൊരു കുളത്തിൽ രണ്ട് ലോറി, കാർ എന്നിവയും വീണിരുന്നു. അടുത്തകാലത്താണ് താഴത്തങ്ങാടി ദമ്പതികളെ ഇവിടെയുള്ള ഒരു കുളത്തിൽ കാണാതായതായി സംശയമുയർന്നതും പരിശോധന നടത്തിയതും.

പ്രദേശത്തെ പാറകുളങ്ങൾ വൃത്തിയാക്കിയാൽ, ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രദേശവാസികൾ പറയുന്നു. ഇവ ജലസംഭരണിയായി ഉപയോഗിക്കാനാകും.