പാലാ: കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഏപ്രിൽ 3 മുതൽ 10 വരെ നടക്കുന്ന ഉത്സവത്തിനുള്ള ഭക്തരുടെ എണ്ണ സമർപ്പണത്തിന് നാളെ തുടക്കമാകും.
നാളെ രാവിലെ 10ന് ക്ഷേത്രസന്നിധിയിൽ നടക്കുന്ന ചടങ്ങിൽ എൻ.എസ്.എസ് നായകസഭാംഗവും കടപ്പാട്ടൂർ ദേവസ്വം പ്രസിഡന്റുമായ സി.പി ചന്ദ്രൻ നായർ ആദ്യ സമർപ്പണം നടത്തും. സമ്മേളനത്തിൽ പ്രശസ്ത സാമവേദ പണ്ഡിതൻ ശിവകരൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും.
സത്സംഗത്തിന്റെ ഭാഗമായുള്ള പ്രസാദഊട്ട് 12 മുതൽ നടക്കും.