പാലാ: വേൾഡ് മലയാളി കൗൺസിൽ കടപ്ലാമറ്റം മാറിടത്ത് ഡബ്ലിയു.എം.സി ഗ്ലോബൽ ഗ്രീൻ വില്ലേജിൽ പണികഴിപ്പിക്കുന്ന 25 വീടുകളിൽ പണി പൂർത്തിയാക്കിയ എട്ട് വീടുകളുടെ താക്കോൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ.അനിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പടിക്കമ്യാലിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ഗ്ലോബൽ പ്രസിഡന്റ് ടി.പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഗ്രീൻ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ജോണി കുരുവിള പടിക്കമ്യാലിൽ സ്വാഗതവും റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണവും നടത്തി. ആൻഡ്രൂ പാപ്പച്ചൻ, ഡോ. എ.വി.അനൂപ്, ജോർജ് കുളങ്ങര, ടി. കെ.വിജയൻ, ജോയി കല്ലുപുര, ബോബി മാത്യു, ബെൽജി ഇമ്മാനുവേൽ, ജെയിംസ് കൂടൽ, അഡ്വ.ശിവൻ മഠത്തിൽ, റവ. ഫാ. ജോമി പതിപ്പറമ്പിൽ, ബേബി മാത്യു സോമതീരം, എസ്. കെ.ചെറിയാൻ, ഡോ. നടക്കൽ ശശി, അഡ്വ.പി.എസ്.ശ്രീധരൻ, അഡ്വ.സന്തോഷ് മണർകാട്, വി. എം.അബ്ദുള്ള ഖാൻ, ബെന്നി മൈലാടൂർ, ലിസ്സി തോമസ്, വർഗീസ് പനക്കൽ, ജോസ് കോലത്ത്, പോൾ വടശ്ശേരി, പ്രമത്യുസ്, പി. സി.ഏബ്രഹാം, ജീനാ സിറിയക് എന്നിവർ പ്രസംഗിച്ചു.