രാമപുരം: സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികവും സർവീസിൽ നിന്നും വിരമിക്കുന്ന ഹെഡ്മാസ്റ്റർ സാബു ജോർജ്ജ്, അദ്ധ്യാപിക സാലിമ്മ ജോസഫ് എന്നിവർക്കുള്ള യാത്രയയപ്പും നാളെ രാവിലെ 11ന് സ്‌കൂൾ ഹാളിൽ നടക്കും.

സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്യും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഫോട്ടോ അനാച്ഛാദനവും പഞ്ചായത്ത് മെമ്പർ സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട് മെമന്റോ സമർപ്പണവും നടത്തും. പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ, സാബു തോമസ്, ദിനേഷ് സെബാസ്റ്റ്യൻ, എം.ജെ. സിബി മണ്ണാപറമ്പിൽ, മെൽവിൻ കെ. അലക്‌സ്, നിജോമി പി. ജോസ്, അൽഫോൻസ് ബിനോയി, എമിലി ജോയി തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ കെ.സി.ബി.സി സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ ഏജൻസിയായി തെരഞ്ഞെടുത്ത പാലാ കോർപ്പറേറ്റിനെ നയിക്കുന്ന റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറത്തെ ആദരിക്കും.