പാലാ: ടൂറിസം അനന്ത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ ഇന്ത്യയുടെ ടൂറിസം ഹമ്പായി കേരളത്തെ മാറ്റിയെടുക്കാനാവുമെന്നും ഇതിനായി പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്നും ആരംഭിച്ചു മൂന്നാർ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മുനിസിപ്പൽ കൗൺസിലർമാരായ വി സി പ്രിൻസ്, മായ രാഹുൽ, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോർജ് പുളിങ്കാട്, ഷാർളി മാത്യു, അഡ്വ ജോബി കുറ്റിക്കാട്ട്, അഡ്വ സന്തോഷ് മണർകാട്ട്, വിനോദ് ചെറിയാൻ, മനോജ് മാത്യു, അനിൽ വി നായർ, ജോസ് വേരനാനി, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, കെ എസ് ആർ ടി സി ഉദ്യോഗസ്ഥരായ ഷിബു, എം ആർ സനൽകുമാർ, ജോജോ സക്കറിയ, എൻ അജിത്കുമാർ, സെബാസ്റ്റ്യൻ, സത്യനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ഞാറാഴ്ചകളിലാണ് വിനോദ സഞ്ചാരത്തിനായുള്ള മൂന്നാർ സർവീസ് നടത്തുന്നത്. കോതമംഗലം, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴിയാണ് സർവീസ് നടത്തുന്നത്. രാവിലെ ആറരയ്ക്കു സർവീസ് ആരംഭിച്ചു രാത്രി പത്തു മണിയോടെ തിരിച്ചെത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയൂണും ചായയും ഉൾപ്പെടെ 750 രൂപയാണ് ഒരാൾക്ക് ചാർജ് ഈടാക്കുന്നത്. ബുക്കിംഗിന് 04822 212250 എന്ന നമ്പരിൽ ബന്ധപ്പെടണം.
ഫോട്ടോ അടിക്കുറിപ്പ്
വിനോദ സഞ്ചാരികൾക്കായി പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നുമാരംഭിച്ച മൂന്നാർ സർവ്വീസ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.